ആലപ്പുഴ: ആലപ്പുഴ വൈഎംസിഎയിലെ എന്‍.സി. ജോണ്‍ മെമ്മോറിയല്‍ ടേബിള്‍ ടെന്നീസ് ഹാളില്‍ നടക്കുന്ന ഇ. ജോണ്‍ ഫിലിപ്പോസ് മെമ്മോറിയല്‍ ഓള് കേരള ഓപ്പണ്‍ പ്രൈസ് മണി റാങ്കിംഗ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസം പാലക്കാട് ചാംപ്സ് അക്കഡമിയിലെ എന്‍.കെ. ഹര്‍ഷിത അണ്ടര്‍ 13 വിഭാഗത്തിലും സബ് ജൂണിയര്‍ ഡിവിഷന് (അണ്ടര്‍ 15) വിഭാഗത്തിലും ജേതാവായി ഇരട്ട കിരീടം നേടി.
ആണ്‍കുട്ടികളില്‍ അണ്ടര്‍ 13 കേഡറ്റ് വിഭാഗത്തില്‍ ആലപ്പുഴ വൈഎംസിഎ ടിടി അക്കാഡമിയിലെ ആദി ശേഷന് ചാമ്പ്യനായി. പാലക്കാട് ചാംപ്സ് ടിടി അക്കാഡമിയിലെ എന്‍.കെ. ശ്രീറാം അണ്ടര്‍ 15 സബ് ജൂണിയര്‍ വിഭാഗത്തിലും ചാമ്പ്യനായി.
വെള്ളിയാഴ്ച രാത്രി നടന്ന അണ്ടര്‍ 11 മത്സരത്തില്‍ ക്രൈസ്റ്റ് ടിടി അക്കാഡമിയിലെ ജെന്നിഫര്‍ ജിജോ ഗേള്‍സ് കിരീടം നേടിയപ്പോള്‍, ആണ്‍കുട്ടികളില്‍ ഐസിഎന്നിലെ നരേഷ് കൃഷ്ണാ ജേതാവായി ഇന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ ടേബിള്‍ ടെന്നീസ് ഫെഡറേഷന് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് പദ്മജ എസ്. മേനോന് മുഖ്യാഥിതിയായിരിക്കും.